ജസ്പ്രിത് ബുംറയില്ലെങ്കില്‍ ഇന്ത്യന്‍ ബോളിംഗ് നിര ദുര്‍ബലമെന്ന അഭിപ്രായവുമായ് സൗരവ് ഗാംഗുലി. ബുംറയുടെ അഭാവം ടീമിന്റെ ബോളിംഗ് അറ്റാക്കിനെ പരിചയക്കുറവുള്ളതാക്കി മാറ്റിയെന്നും, ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്ക് ഒരു പ്രത്യേക സ്വാധീനമുണ്ടായിരുന്നുവെന്നും ഗാംഗുലി പറയുന്നു.
ബുംറയില്ലെങ്കില്‍ ഇന്ത്യന്‍ ബോളിംഗ് വളരെ ദുര്‍ബലമാണ്. ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്ക് ഒരു പ്രത്യേക സ്വാധീനമുണ്ടായിരുന്നു. ഇപ്പോഴത് ഒരു പുതിയ ബോളിംഗ് നിരയാണ്. ഖലീലിന് കാര്യമായ പരിചയസമ്പത്തില്ല. ഭുവനേശ്വര്‍ കുമാറും, മൊഹമ്മദ് ഷാമിയും ഉണ്ടെന്നത് ശരി തന്നെ, എങ്കിലും ഇപ്പോളത്തെ ബോളിംഗ് അറ്റാക്ക് ദുര്‍ബലമാണെന്നും ഗാംഗുലി പറഞ്ഞു.
അതേ സമയം വിശ്രമം അനുവദിച്ചതിനാല്‍ ബുംറയില്ലാതെയാണ് ഇന്ത്യ, ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 288 റണ്‍സ് ഇന്ത്യ വഴങ്ങിയിരുന്നു.