ജസ്റ്റീസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റിലായ ജസ്റ്റീസ് സി എസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്ത എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജയിലിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കോയമ്പത്തൂരില്‍ നിന്നും അറസ്റ്റിലായ കര്‍ണനെ പ്രസിഡന്‍സി ജയിലില്‍ അടച്ചിരിക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.

Top