ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്‍ സുപ്രീം കോടതിയെ സമീപിച്ചു.

തനിക്കെതിരായ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് കര്‍ണന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ചെന്നൈയില്‍ തന്നെയുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Top