ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലീപ് ബി. ഭോസാലെ രാജിവച്ചു

ന്യൂഡല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റിസ് ദിലീപ് ബി.ഭോസാലെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു രാജിയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദിലീപ് ബി. ഭോസാലെ രാജിക്കത്ത് അയച്ചു.

2019 മാര്‍ച്ച് 27-നാണ് ലോക്പാല്‍ ചെയര്‍മാനായി ജസ്റ്റീസ് ദിലീപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചെയര്‍മാന്‍ , ജുഡീഷല്‍-നോണ്‍ ജുഡീഷല്‍ അംഗം എന്നിങ്ങനെ മൂന്ന് അംഗങ്ങളാണ് അഴിമതി നിരീക്ഷണത്തിനുള്ള ലോക്പാലിലുള്ളത്.

2014-ല്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നെങ്കിലും നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഒടുവില്‍ സുപ്രീംകോടതി ഇടപെടലാണ് ലോക്പാല്‍ നിയമനത്തിന് കാരണമായത്. ഈ കര്‍ശനനിലപാടാണ് അഞ്ചുവര്‍ഷത്തിനു ശേഷമെങ്കിലും ലോക്പാലിനെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

Top