ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നും ഇത്തരം പരിപാടികള്‍ സന്തോഷപ്രദമായി തനിക്ക് അനുഭവപ്പെടാറില്ലെന്നുമാണ് അദ്ദേഹം അധികൃതരെ അറിയിച്ചത്.
വേനലവധിക്കായി മെയ് 19ന് കോടതി അടക്കുന്നതു മൂലം ജൂണ്‍ 22ന് സുപ്രീംകോടതിയില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ചെലമേശ്വറിന് മെയ് 18ന് യാത്രയയപ്പ് നല്‍കാനായിരുന്നു ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. പുനരാലോചനക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ജസ്റ്റിസിനെ സന്ദര്‍ശിക്കുമെന്ന് സുപ്രീകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് അറിയിച്ചു