ജസ്റ്റിസ്‌ കെ എം ജോസഫിന്റെ നിയമനം: കേന്ദ്രം ചീഫ് ജസ്റ്റിസിന് കത്തയച്ചു

joseph-sc

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുന്നതില്‍ എതിര്‍പ്പുമായി കേന്ദ്രം. ഇതുസംബന്ധിച്ച കത്ത് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിന് അയച്ചു.

ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയില്‍ കെ എം ജോസഫ് 12ാം സ്ഥാനത്താണ് .ഇന്ത്യയിലെ ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ 45ാം സ്ഥാനത്താണ് കെ എം ജോസഫ്. സീനിയോറിറ്റി മറികടന്ന് കൂടുതല്‍ നിയമനങ്ങള്‍ നടത്തിയത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. എസ്, എസ്ടി പ്രാതിനിധ്യം ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കത്തില്‍ പറയുന്നു.

അതേസമയം ഇന്ത്യയിലെ കോടതികളില്‍ കേരളത്തിന് മതിയായ പ്രാതിനിധ്യമുണ്ടെന്നും മന്ത്രിയുടെ കത്തില്‍ പറയുന്നു. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ മലയാളികളാണ് ചീഫ് ജസ്റ്റിസുമാര്‍. ഏഴ് സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്നും കത്തില്‍ പറയുന്നു.

Top