ന്യൂഡൽഹി: ശിക്ഷ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കർണൻ നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാതെ തള്ളി.
ഹർജി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് കർണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു. ജസ്റ്റീസ് കർണന്റെ അപേക്ഷ നിലനിൽക്കില്ലെന്നും കർണനെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോടതിയലക്ഷ്യക്കേസിൽ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ജഡ്ജി സി.എസ്. കർണൻ, തനിക്കെതിരായ സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരുന്നു.
നിരുപാധികം മാപ്പ് പറയാമെന്ന് അറിയിച്ച് കർണന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളിയതിനു പിന്നാലെയാണ് അദ്ദേഹം രാഷ്ട്രപതിയെ സമീപിച്ചത്.