ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്റെ ജാമ്യമില്ലാ വാറന്റ്‌

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന്റെ നിര്‍ദേശം.

ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി. ലോകുര്‍, പി.കെ. ഘോസ്, കുര്യന്‍ ജോസഫ് എന്നിവര്‍ക്കെതിരെ വാറന്റ് അയയ്ക്കാനാണ് കോടതി റജിസ്ട്രാര്‍ക്ക് കര്‍ണന്‍ നിര്‍ദേശം നല്‍കിയത്.

ജസ്റ്റിസ് കര്‍ണനെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നു സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയുടെ വൈദ്യപരിശോധനാ നിര്‍ദേശം തള്ളിയ ജസ്റ്റിസ് കര്‍ണന്‍ ഇത്തരമൊരു ഉത്തരവു പുറപ്പെടുവിച്ച ഏഴു ജഡ്ജിമാരെയും ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെത്തിച്ച് അവരുടെ മാനസിക നില പരിശോധിക്കാനും തിരിച്ച് ഉത്തരവിട്ടിരുന്നു.

Top