ന്യൂഡല്‍ഹി : ജസ്റ്റിസ് കര്‍ണന്‍ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ മാപ്പപേക്ഷിച്ചെന്ന വാര്‍ത്ത തള്ളി അഭിഭാഷകന്‍.
അഭിഭാഷകനായ മാത്യൂസ് ജെ നെടുമ്പാറയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം നിഷേധിച്ചത്. കോടതിയലക്ഷ്യക്കേസില്‍ ആറ് മാസത്തെ തടവിന് ശിക്ഷിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണന്‍ നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതിക്ക് മുന്നില്‍ മാത്യൂസ് ജെ നെടുമ്പാറ ഉന്നയിച്ചിരുന്നു.
ഈ സമയത്ത് കര്‍ണന്‍ മാപ്പുപറയാന്‍ സന്നദ്ധമാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ കര്‍ണന്‍ മാപ്പുപറയാന്‍ സന്നദ്ധനാണെന്ന് താന്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാവിധിക്ക് ശേഷവും കുറ്റാരോപിതന് മാപ്പ് പറയാനുള്ള അവസരമുണ്ടെന്ന നിയമവശം ചൂണ്ടിക്കാട്ടുകമാത്രമാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു.