കൊല്‍ക്കത്ത: കോടതി അലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ ശിക്ഷ റദ്ദാക്കണമെന്ന അപേക്ഷയുമായി രാഷ്ട്രപതി രാംനാദ് കോവിന്ദിനെ സമീപിക്കും.
കോവിന്ദ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാലുടന്‍ ഇ-മെയില്‍ വഴി അപേക്ഷ നല്‍കുമെന്ന് കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് ജെ.നെടുമ്പറ പറഞ്ഞു.
ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ മാസം 20നാണ് കര്‍ണന്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായത്. ഇപ്പോള്‍ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി ജയിലിലാണ് കര്‍ണനെ പാര്‍പ്പിച്ചിരിക്കുന്നത്.
സുപ്രീംകോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരെ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്ത് അയച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് കര്‍ണനെ ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.
പ്രസിഡന്റിന് നല്‍കേണ്ട അപേക്ഷ തയ്യാറാക്കിയതായി അഭിഭാഷകന്‍ മാത്യൂസ് വെളിപ്പെടുത്തി.