Justice Katju moves SC for early hearing of contempt case-soumya murder case

ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസ് നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി.

നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. മാനദണ്ഡങ്ങള്‍ പാലിച്ച് വീണ്ടും അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു.

സൗമ്യ വധക്കേസില്‍ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തിനാണ് കട്ജു കോടതിയലക്ഷ്യ നടപടി നേരിടുന്നത്. വിഷയത്തില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് കട്ജുവിന് നോട്ടീസ് അയച്ചത്.

സൗമ്യ കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ക്കും ചിലപ്പോള്‍ തെറ്റുപറ്റാം.

ജഡ്ജി ആയിരുന്ന സമയത്ത് തനിക്കും തെറ്റുപറ്റിയിട്ടുണ്ട്. തെറ്റുകള്‍ പുനഃപരിശോധിക്കുന്നതിലാണ് കോടതികളുടെ വിജയമെന്ന ഫെയ്‌സ്ബുക് പരാമര്‍ശമാണ് കട്ജുവിനെതിരായ നിയമനടപടിക്ക് കാരണമായത്.

Top