എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപഗത്ത് പിന്മാറി

എറണാകുളം: ലൈഫ് മിഷന്‍കോഴ കേസില്‍ എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപഗത്ത് പിന്മാറി. ഹര്‍ജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചായിരുന്നു ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് ഇടക്കാല ജാമ്യത്തിനായി എം ശിവ ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യപേക്ഷയെ എതിര്‍ത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലാണെന്നും വാദിച്ചു. പിന്നാലെയാണോ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുന്ന ബെഞ്ചാണ് ശിവശങ്കരന്റെ ഇടക്കാല ജാമ്യ അപേക്ഷ യില്‍ വീണ്ടും വാദം കേള്‍ക്കും.

അതേസമയം ജയില്‍ സൂപ്രണ്ട് സമര്‍പ്പിച്ച എം ശിവ ശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോഗ്യപ്രശ്നം ഉള്ളതായും കോടതി വിലയിരുത്തി. ചികിത്സാവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നായിരുന്നു ആവശ്യം.

 

 

Top