ജനദ്രോഹ ഹര്‍ത്താലുകള്‍ക്കെതിരെ ജനം പ്രതിഷേധിക്കണം; കെമാല്‍ പാഷ

kemal-pasha

കൊച്ചി: ജനദ്രോഹ ഹര്‍ത്താലുകള്‍ക്കെതിരെ ജനം പ്രതിഷേധിക്കണമെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ശബരിമല ആരുടേയും കുത്തകയല്ലെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കിയാകരുത് അതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രാധാനമന്ത്രി കലാപം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമമാണ് ബിജെപിയ്‌ക്കെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തെ സമരപ്പന്തലിന് മുന്നിലുണ്ടായ ആത്മഹത്യ വേദനാജനകമാണെന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം കടുത്ത നിലപാടുകളിലേക്ക് പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Top