തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി

thomas chandy

ന്യൂഡല്‍ഹി: തോമസ് ചാണ്ടിയുടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പിന്‍മാറി. എന്നാല്‍ കേസില്‍നിന്ന് പിന്‍മാറിയതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഹര്‍ജി മറ്റൊരു ബെഞ്ച് കേള്‍ക്കുമെന്നും ജ.കുര്യന്‍ ജോസഫ് അറിയിച്ചു. തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് പിന്‍മാറുന്ന മൂന്നാമത്തെ സുപ്രീംകോടതി ജഡ്ജിയാണ് കുര്യന്‍ ജോസഫ്.

ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെയാണ് ഇതിന് മുമ്പ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. നേരത്തെ ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കറും ഈ കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. സാപ്രെ പിന്‍മാറിയതിനെ തുടര്‍ന്ന് ഹര്‍ജി ഇന്ന് പുതിയ ബെഞ്ച് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

കായല്‍ കയ്യേറ്റ കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് ഒരു ജഡ്ജി കൂടി പിന്‍മാറിയത്.

Top