ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മകന്‍ അനുജ് ലോയ. സംഭവത്തെ ചിലര്‍ രാഷ്ട്രീയവത്കരിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ വേദന ഉണ്ടാക്കുന്നതാണെന്നും അനുജ് ലോയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പിതാവിന്റെ മരണത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ ദ്രോഹിക്കാനും പരിഭ്രാന്തരാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. കുടുംബാംഗങ്ങളെ അവഹേളിക്കരുതെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവിന്റെ മരണസമയത്ത് ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഹൃദയാഘാതമാണു മരണകാരണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അംഗീകരിക്കുന്നതായും അനൂജ് നേരത്തെ കോടതിയില്‍ കത്ത് നല്‍കിയിരുന്നു.