ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്ന തോട്ടത്തില്‍ ബി. രാധാകൃഷ്ണനെ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി രാജേന്ദ്ര മേനോനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.
ഛത്തീസ്ഗഢ് ചീഫ് ജസ്റ്റിസായിരുന്ന ദീപക് ഗുപ്തയെ സുപ്രീംകോടതിയിലേക്ക് നിയമിക്കുകയും. പട്‌ന ഹൈക്കോടതി ജഡ്ജിയായിരുന്ന ഹേമന്ത് ഗുപ്തയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്തു.
കേരള ചീഫ് ജസ്റ്റിസായിരുന്ന മോഹന്‍ എം. ശാന്തന ഗൗഡര്‍ സുപ്രീംകോടതിയിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമനങ്ങള്‍.
2004ല്‍ പട്‌ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീതി പ്രസാദ് സിങ്, 2006ലാണ് പട്‌ന ഹൈക്കോടതി ജഡ്ജിയായത്.