ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ലോക്പാല്‍ ആയി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിച്ചു. സശസ്ത്ര സീമാ ബെല്‍(എസ്എസ്ബി) മുന്‍ മേധാവി അര്‍ച്ചനാ രാമസുന്ദരം, മഹാരാഷ്ട്ര മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ ജെയ്ന്‍, മഹേന്ദ്ര സിംഗ്, ഇന്ദ്രജിത്ത് പ്രസാദ് എന്നിവരാണ് നോണ്‍ ജുഡീഷ്യല്‍ അംഗങ്ങള്‍.

ജസ്റ്റിസ് ജിലീപ് ബി ഭോസ്ലെ, പ്രദിപ് കുമാര്‍ മൊഹന്ദി, അഭിലാഷാ കുമാരി, അജയ്കുമാര്‍ തിരിപാഠി എന്നിവരെ ഴിമതി വിരുദ്ധ ഓംബുഡ്സ്മാനിലെ ജുഡീഷ്യല്‍ അംഗങ്ങളായും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ലോക്പാല്‍ നിയമന സമിതിയുടെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് ഒപ്പുവയ്ക്കുകയായിരുന്നു.

Top