justice ramachandran nair statement

കൊച്ചി: ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ എത്തുന്ന മാധ്യമപ്രവര്‍ത്തകരെ വിലക്കാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനും ഹൈക്കോടതി മടിക്കില്ലെന്നും കോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിസിനും അദ്ദേഹം നിയോഗിക്കുന്ന ജഡ്ജിമാര്‍ക്കുമാണെന്ന കാര്യം ആരും മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ അധികാരത്തില്‍ ആര്‍ക്കും സംശയം വേണ്ട. കോടതിയില്‍ ആരെയും വിലക്കാന്‍ അഭിഭാഷകര്‍ക്ക് അവകാശമില്ല. റിപ്പോര്‍ട്ടിങ്ങിന് അനുമതി നല്‍കിയത് ചീഫ് ജസ്റ്റിസാണെങ്കില്‍ അത് നടപ്പാകും.

കോടതിയില്‍ ജഡ്ജിമാര്‍ക്കുള്ള അധികാരം ആരും വിസ്മരിക്കരുത്. പറഞ്ഞു തീര്‍ക്കേണ്ട പ്രശ്‌നങ്ങള്‍ വലുതാക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. സംഘര്‍ഷം ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പൊരിക്കലും ഹൈക്കോടതിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ഇടപെടല്‍ അനുരഞ്ജനത്തിന്റെ പാത തുറക്കുമെന്നും അദ്ദേഹം പറഞ്ഞു

Top