കൊച്ചി: രാഷ്ട്രീയത്തിലിറങ്ങുന്നതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍. രാഷ്ട്രീയപ്രവേശനം കൊണ്ട് സമുദായങ്ങള്‍ക്കോ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമുദായങ്ങള്‍ രൂപാന്തരം പ്രാപിച്ച് രാഷ്ട്രീയപാര്‍ട്ടികളാവുന്നതോ രാഷ്ട്രീയപാര്‍ട്ടികള്‍ സമുദായ പ്രവര്‍ത്തനത്തിനിറങ്ങുന്നതോ ശരിയല്ല. ഇക്കാര്യത്തില്‍ എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്ലോബല്‍ എന്‍എസ്എസിന്റെ ആഗോള നായര്‍സംഗമം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍.
അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടി ഇരിപ്പിടത്തില്‍ ഉറച്ചിരിക്കുന്നവരെയല്ല നായര്‍ സമുദായത്തിന് വേണ്ടതെന്ന് ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.
മലബാര്‍ നായര്‍ സമാജം നേതാവ് മഞ്ചേരി ഭാസ്‌കരന്‍പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് നായര്‍ സമുദായാംഗങ്ങള്‍ പ്രഥമ ആഗോള നായര്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തി.