ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചു

വാഷിംങ്ടണ്‍: പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചു. കനേഡിയന്‍ ഗായകനായ ബീബര്‍ ഇരട്ടപൗരത്വത്തിനായാണ് അപേക്ഷിച്ചിരിക്കുന്നത്. കാനഡയിലെ ഒന്റാറിയോയിലാണ് ബീബര്‍ ജനിച്ചത്.

ഇരുപത്തിനാലുകാരനായ ബീബര്‍ 13-ാം വയസു മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. കുടുംബത്തോടൊപ്പം അറ്റ്‌ലാന്‍ഡയില്‍ താമസിക്കാനാണ് ബീബറുടെ പുതിയ നീക്കം. നിലവില്‍ ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, ഒന്റാറിയോ എന്നിവിടങ്ങളിലാണ് ബീബര്‍ ഒഴിവുസമയം ചെലവഴിക്കുന്നത്. അമേരിക്കയുമായി വലിയ ബന്ധമാണ് ബീബറിനുള്ളത്.

Top