തനിക്കും മാനസിക സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്: ജസ്റ്റിൻ ബീബർ

ശുശാന്ത് സിംഗിന്റെ മരണത്തെ തുടർന്ന് ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു വിഷാദരോഗങ്ങളും മാനസിക സമ്മർദ്ദങ്ങളുമെല്ലാം. ഇപ്പോൾ മറ്റൊരു സെലിബ്രേറ്റി കൂടി തനിക് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദത്തെ കുറിച്ച് തുറന്ന് പറയുകയാണ്. പ്രശസ്ത പോപ്പ് താരം ജസ്റ്റിൻ ബീബർ ആണ് തനിക് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കേണ്ടി വന്നിട്ടുണ്ടെന്നു തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

‘ജസ്റ്റിൻ ബീബർ: നെക്സ്റ്റ് ചാപ്റ്റർ’ എന്ന തന്റെ പുതിയ യൂട്യൂബ് ഡോക്യുമെന്ററിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. വേദനകൾ കടിച്ചമർത്തിയ കാലം, ആത്മഹത്യയെ കുറിച്ച് ഗൗരവമായി ആലോചിച്ചു തുടങ്ങിയെന്ന് ബീബർ പറയുന്നു. അതിനെ താൻ ആത്മ ബലം കൊണ്ടാണ് മറികടന്നത് എന്നും ജസ്റ്റിൽ പറയുന്നു. ജീവിതത്തിൽ ഒറ്റപ്പെടലും ഏകാന്തതയും നേരിടുന്നുണ്ടെങ്കിൽ അത് മറ്റുള്ളവരോട് തുറന്ന് പറയണം എന്നും, എന്നാൽ നമുക്ക് ഒരു പരിധി വരെ അതിൽ നിന്നും മോചനം ഉണ്ടാകുമെന്നും ജസ്റ്റിൻ പറഞ്ഞു.

Top