യുവന്റസിന്റെ സീബ്രാ സ്ട്രിപ്‌സ് വിഖ്യാത ജേഴ്‌സി ഉപേക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

1903 മുതല്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ഉപയോഗിക്കുന്നതാണ് സീബ്രാ സ്ട്രിപ്‌സ് എന്നറിയപ്പെടുന്ന വിഖ്യാത ജേഴ്‌സി. ക്ലബ്ബിനോളം തന്നെ പ്രസക്തിയുണ്ട് ടീമിന്റെ ജേഴ്‌സിക്കും. എന്നാല്‍ അടുത്ത സീസണില്‍ യുവന്റസ് കളിക്കാനിറങ്ങുമ്പോള്‍ ഈ ജേഴ്‌സി പൂര്‍ണമായും ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജേഴ്‌സിയുടെ മുഖ്യ ആകര്‍ഷണമായ സീബ്രാ സ്ട്രിപുകള്‍ ജേഴ്‌സിയില്‍ ഉണ്ടാകില്ലെന്നാണ് സൂചന.

യുവന്റസിന്റെ പുതിയ ജേഴ്‌സിയുടെ ചിത്രം പുറത്തായതായി വിവിധ മധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. സൂപ്പര്‍ താരം പൗളോ ഡിബാലയും മറ്റ് താരങ്ങളും പുതിയ ജേഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളും വന്നിട്ടുണ്ട്. ഈ ജേഴ്‌സിയാണ് വരും സീസണില്‍ യുവെ ഉപയോഗിക്കുന്നതെന്ന് വിവരം. എന്നാല്‍ ഇതുവരെ ക്ലബ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Top