ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ കടന്നു പോകുന്നത്. അതിന്റെ വ്യക്തമായ സൂചനയാണ് രാജ്യമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ചര്‍ച്ച ചെയ്യപ്പെടുന്ന ജോതിരാദിത്യ സിന്ധ്യ പോലും പാര്‍ട്ടി നിലപാടിനെ തള്ളി പറഞ്ഞു കഴിഞ്ഞു.