തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജി വയ്ക്കണമെന്ന് ലോ അക്കാദമി ചെയര്മാന് കെ.അയ്യപ്പന്‍പിള്ള
വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയില്‍ പ്രശ്നം തീരണം. ഇല്ലങ്കില്‍ ചെയര്മാന് സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലോ അക്കാദമിയിലെ ബിജെപിയുടെ സമരപന്തല്‍ സന്ദര്‍ശിച്ചശേഷമാണ് ചെയര്‍മാന്റെ പ്രഖ്യാപനം.