കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തനിക്ക് പൂര്‍ണ യോഗ്യതയുണ്ടെന്നു മന്ത്രി കെ.ബാബു. ആരെങ്കിലും പറഞ്ഞാല്‍ മാറിനില്‍ക്കേണ്ടയാളല്ല താന്‍.
മത്സരിക്കണോ വേണ്ടയോയെന്നു മണ്ഡലത്തിലെ ജനങ്ങള്‍ പറയട്ടെ. തനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മത്സരിക്കാതിരിക്കാന്‍ എന്ത് അയോഗ്യതയാണു തനിക്കുള്ളതെന്നും ബാബു ചേദിച്ചു. എന്നാല്‍ ജയസാധ്യത മാത്രം ഉദ്ദേശിച്ചാണ് പട്ടിക നല്‍കിയതെന്ന സുധീരന്റെ നിലപാടിനോട് അദ്ദേഹം പ്രതികരിച്ചില്ല.
നിയസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്ന് കെ.ബാബു ഇന്നലെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സസരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. മത്സരിച്ചേ തീരൂവെന്ന വാശിയില്ല. സീറ്റു കിട്ടിയാല്‍ മത്സരിക്കും.
രാഷ്ട്രീയ ദൗത്യവുമായി ഇതുവരെ ഡല്‍ഹിക്ക് പോയിട്ടില്ല. ഇനി പോകേണ്ടി വരുമെന്ന് തോന്നുന്നില്ലെന്നും ബാബു ഇന്നലെ വ്യക്തമാക്കിയിരുന്നു.