k. babu – ldf – bar workers

കൊച്ചി: ബാറുടമകളുടെ പണം വാങ്ങി എല്‍ഡിഎഫ് തനിക്കെതിരെ പ്രചാരണം നടത്തുന്നതായി തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ കെ. ബാബു. തനിക്കെതിരെ മത്സരിക്കുന്നത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയല്ലെന്നും ബാറുടമകളാണെന്നും ബാബു ആരോപിച്ചു.

കാരായി രാജനും കാരായി ചന്ദ്രശേഖരനും പ്രദേശത്ത് ക്യാമ്പു ചെയ്തിട്ടുണ്ടെന്നും ഇവരുടെ നേതൃത്വത്തിലുള്ള സിപിഐഎം പ്രവര്‍ത്തകര്‍ തന്റെ പോസ്റ്ററുകള്‍ വലിച്ചു കീറുന്നതായും ബാബു പറഞ്ഞു.

ചില പ്രദേശങ്ങളില്‍ പതിച്ചിരുന്ന പോസ്റ്ററുകളില്‍ കരിവാരി തേച്ചിരിക്കുകയാണ്. കാരായി സഹോദരന്മാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരില്‍ നിന്നും താനിത് പ്രതീക്ഷിച്ചതാണെന്നും ബാബു പറഞ്ഞു.

മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള വൃത്തികെട്ട പ്രചരണ രീതിയാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കേണ്ട എന്നതാണ് യുഡിഎഫിന്റെ മദ്യനയമെന്നും ബാബു വ്യക്തമാക്കി.

Top