കൊച്ചി :മുന്‍ മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ റെയ്ഡിനു മുമ്പു തന്നെ കാലിയാക്കപ്പെട്ടിരുന്നെന്ന് വിജിലന്‍സിനു സംശയം.
സംശയം നീക്കാന്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ് സംഘം. ഇതിനായി ബാങ്കുകളോട് ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് വിജിലന്‍സ്.
റെയ്ഡിനു മുമ്പുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
തൃപ്പൂണിത്തുറ എസ്ബിടി, എസ്ബിഐ ബാങ്കുകളോടാണ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ലോക്കറുകളില്‍ കഴിഞ്ഞമാസം വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു.
വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ബാബുവിനെതിരെ ഇപ്പോള്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുകയാണ്.