തിരുവനന്തപുരം: തൃപ്പൂണിത്തുറ പഴയ തൃപ്പൂണിത്തുറയല്ലെന്നും ഇവിടെ മത്സരിക്കാന്‍ അല്ല താന്‍ ആഗ്രഹിച്ചതെന്നും വെളിപ്പെടുത്തി മുന്‍മന്ത്രി കെ ബാബു. തൃക്കാക്കരയില്‍ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്, പക്ഷെ താന്‍ തൃപ്പൂണിത്തുറയിലാണ് മത്സരിക്കുന്നതെന്ന് അതിനു മുന്‍പെ ചാനലുകളില്‍ സ്ക്രോള്‍ പോകുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ തൃപ്പൂണിത്തുറ എല്‍ഡിഎഫിന്റെ കോട്ടയാണ്. പക്ഷേ എന്നിട്ടും തന്റെ തോല്‍വി സിപിഐഎം പോലും പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ബാബു വ്യക്തമാക്കി.
പാര്‍ട്ടിക്ക് വേണ്ടാത്ത സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തനിക്കെതിരെ നടന്ന പ്രചാരണങ്ങള്‍ ഇക്കാര്യങ്ങളാണ് തന്റെ തോല്‍വിക്ക് കാരണമായത്. ഇതില്‍ ഏതെങ്കിലും ഒരു ഘടകം ഇല്ലായിരുന്നെങ്കില്‍ താന്‍ ചിലപ്പോള്‍ ജയിച്ചേനെയെന്നും അദ്ദേഹം സൂചിപ്പിച്ചു.