K Babu withdraw resignation

കൊച്ചി: എക്‌സൈസ് മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ച തീരുമാനം മന്ത്രി കെ.ബാബു പിന്‍വലിച്ചു. വ്യക്തിപരമായി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ ആഗ്രഹമില്ലെങ്കിലും പാര്‍ട്ടിയുടെ തീരുമാനം താന്‍ അംഗീകരിക്കുകയാണെന്ന് രാജി തീരുമാനം പിന്‍വലിച്ചതായി അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബാബു പറഞ്ഞു.

മുന്നണിക്കോ നേതൃത്വത്തിനോ അലോസരമുണ്ടാക്കില്ല. യുഡിഎഫിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുമെന്നും ബാബു വ്യക്തമാക്കി.

ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനേത്തുടര്‍ന്നാണ് ബാബു രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. ശനിയാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ബാബുവിന്റെ രാജി സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ച പശ്ചാത്തലത്തിലാണ് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ ബാബു തീരുമാനമെടുത്തത്.

Top