k babu’s daughter-bank locker-gold

K BABU

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് കേസുമായി ബന്ധപ്പട്ടു ബാങ്കുകളില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെടുത്തു.

എറണാകുളം തമ്മനത്തെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ നൂറു പവനിലധികം സ്വര്‍ണമാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്.വിജിലന്‍സ് ഇത്രയും സ്വര്‍ണം കണ്ടെടുത്ത കാര്യം ബാബുവിന്റെ മരുമകനാണ് അറിയിച്ചത്.

ഔദ്യോഗികമായി വിജിലന്‍സ് ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍, ബാങ്കിലുണ്ടായിരുന്ന സ്വര്‍ണം കുടുംബസ്വത്തിന്റെ ഭാഗമാണെന്ന് മരുമകന്‍ വിപിന്‍ പ്രതികരിച്ചു. പ്രാഥമിക പരിശോധനകളില്ലാതെയാണ് വിജിലന്‍സ് നടപടികളെന്നും വിപിന്‍ ആരോപിച്ചു.

കെ.ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ക്കു പിന്നാലെ ബാങ്ക് അക്കൗണ്ടുകളെല്ലാം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ 120 പവനോളം സ്വര്‍ണം കണ്ടെത്തിയിരുന്നു.

ആദ്യദിവസത്തെ റെയ്ഡുകളില്‍ 12 ലക്ഷത്തോളം രൂപയും കണ്ടെടുത്തിരുന്നു.

അതേസമയം, നിയമവിരുദ്ധ നടപടികളാണ് വിജിലന്‍സ് സ്വീകരിക്കുന്നതെന്നും കൃത്യമായി അന്വേഷിക്കാതെ കെ.ബാബുവിന്റെ ബന്ധുക്കളെ തേജോവധം ചെയ്യുന്നുവെന്നും പരാതിപ്പെട്ടു വിജിലന്‍സിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നു കെ.ബാബുവിന്റെ മരുമകന്‍ പറഞ്ഞു.

Top