കൊച്ചി :മുന്‍മന്ത്രി കെ.ബാബുവിന്റെ മകളുടെ പേരിലുള്ള ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചു. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കിലാണ് വിജിലന്‍സ് പരിശോധന നടന്നത്.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായിരുന്നു പരിശോധന.
അതിനിടെ, ബാബുവിന്റെ ബിനാമിയെന്നു ആരോപിക്കപ്പെടുന്ന ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി.
അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.
കെ.ബാബുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഓഫിസില്‍ ചോദ്യം ചെയ്യ്തു.
തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്. ഇവിടുത്തെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്.
കെ.ബാബുവിന്റെ ബിനാമിയാണെന്ന വിജിലന്‍സിന്റെ ആരോപണം ബാബുറാം നിഷേധിച്ചിരുന്നു. കെ.ബാബുവിനെ വര്‍ഷങ്ങളായി അറിയാം. പക്ഷേ ബിസിനസ് ബന്ധങ്ങളൊന്നുമില്ല. അത്യാവശ്യഘട്ടങ്ങളില്‍ തന്റെ കാര്‍ ബാബു ഉപയോഗിക്കാറുണ്ട്. വല്ലപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ടെന്നും ബാബുറാം സമ്മതിച്ചിരുന്നു.