കെ. ബാബുവിനെതിരായ കേസ്: ബാബുറാമിന്‍റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

k babu

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രണ്ട് മാസത്തിനകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്ന വിജിലന്‍സ് ഡയക്ടറുടെ വിശദീകരണത്തെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.

ബാബുവിന്റെ ബിനാമിയാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് ബാബുറാം കോടതിയെ സമീപിച്ചത്. ബാബുറാമിനെതിരെ കേസില്‍ തെളിവില്ലന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ വിശദീകരണം നല്‍കിയത്.

Top