തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. ഇന്ന് മുതല്‍ കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെ പരിശോധന തുടങ്ങുമെന്നാണ് സൂചനകള്‍
അതേസമയം, ബാബുവിന്റെയും ബിനാമികളുടെയും സ്വത്ത് വിവരം കണ്ടെത്തുന്നതിന് വിജിലന്‍സ് സംഘം രജിസ്‌ട്രേഷന്‍ ഐജിയ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ബാബു, ബാബുവിന്റെ ഭാര്യ, മക്കള്‍, മരുമക്കള്‍, ബിനാമികളായ ബാബുറാം, മോഹന്‍ എന്നിവരുടെ സ്വത്ത് വിവരണങ്ങള്‍ കണ്ടെത്താനാണ് നടപടി.
സംസ്ഥാനത്ത് എവിടെയെങ്കിലും ഭൂമി വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ സഹായം വിജിലന്‍സ് സംഘം തേടിയിരിക്കുന്നത്