ന്യൂഡൽഹി: കെ.സി. വേണുഗോപാലിനെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ മാറ്റിയാണ് വേണുഗോപാലിനെ ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്.
പി.സി. വിഷ്ണു നാഥിനെ എഐസിസി സെക്രട്ടറിയായും നിയമിച്ചു. ഇരുവർക്കും കർണാടകയുടെ ചുമതലയാണ് നൽകിയിരിക്കുന്നത്.
ദിഗ് വിജയ് സിംഗിനെ ശനിയാഴ്ച വൈകുന്നേരം ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കം ചെയ്തത്.
ഗോവയുടെ ചുമതലയും ദിഗ് വിജയ് സിങില്‍ നിന്ന് മാറ്റി.