വോട്ടിനുവേണ്ടി ജനങ്ങളോടു നുണ പറയരുതെന്ന് മോദിയോട് കെ.ചന്ദ്രശേഖര റാവു

k-chandrashekara-rao

നിസാമാബാദ്: വോട്ടിനുവേണ്ടി ജനങ്ങളോടു നുണ പറയരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തെലങ്കാന കാവല്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു.

വൈദ്യുതി, കുടിവെള്ളം, റോഡുകള്‍ എന്നിവയില്ലാതെ നിസാമാബാദ് വലയുകയാണ് എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

നിങ്ങള്‍ക്ക് എങ്ങനെയാണ് അങ്ങനെ ഒരു നുണ പറയാന്‍ കഴിയുക. പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് കേവലം വോട്ടുകള്‍ക്കുവേണ്ടി നിങ്ങള്‍ കള്ളം പറയരുത്. തെലങ്കാനയില്‍ വൈദ്യുത പ്രതിസന്ധിയില്ല. ഒരു മുഖ്യമന്ത്രിക്കെതിരേ ഇത്തരം തരംതാണ ആരോപണങ്ങള്‍ പാടില്ല. എനിക്കാരെയും പേടിയില്ല. ഞാന്‍ ചന്ദ്രബാബു നായിഡു അല്ലന്നും മെഹബുബ്നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ റാവു പറഞ്ഞു.

കര്‍ഷകര്‍ക്ക് 24 മണിക്കൂറും വൈദ്യുത വിതരണം നടത്തുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് തെലങ്കാന, ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനങ്ങളില്‍ 24 മണിക്കൂറും കര്‍ഷകര്‍ക്കു വൈദ്യുതി ലഭ്യമാക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

Top