കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷവുമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്കായി നാല് ദിവസത്തെ യാത്രയാണ് റാവു നടത്തുന്നത്.
ഇന്നലെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും റാവുവും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനാണ് റാവുവിന്റെ തീരുമാനം.
സെപ്റ്റംബര്‍ ആറിനു സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കെസിആര്‍ 119 അംഗ സഭയില്‍ 88 സീറ്റിലും വിജയം നേടിയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.