തിരുവനന്തപുരം : എല്ലാവരും അറിഞ്ഞല്ല, സിപിഐ മന്ത്രിമാരുടെ മന്തിസഭായോഗ ബഹിഷ്‌ക്കരണമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍
ഇക്കാര്യം മുഖ്യമന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്.
മന്ത്രിമാരുടെ ബഹിഷ്‌ക്കരണം സിപിഐ ചര്‍ച്ചചെയ്യുമെന്നും ഇസ്മയില്‍ വ്യക്തമാക്കി.
ആലപ്പുഴയില്‍ വലിയകുളം സീറോ ജെട്ടി റോഡിന് താന്‍ എം പി ഫണ്ട് അനുവദിച്ചത് സിപിഐയുടെ സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണെന്ന് ഇസ്മയില്‍ നേരത്തെ പറഞ്ഞിരുന്നു.
എം പി ഫണ്ട് അനുവദിക്കാറുള്ളത് പാര്‍ട്ടി പറയുന്നതനുസരിച്ചാണെന്ന് വ്യക്തമാക്കിയ ഇസ്മയില്‍ താന്‍ തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ പോയിട്ടില്ലെന്നും പറഞ്ഞിരുന്നു.
ഇസ്മയിലിന്റെ എം പി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡ് ഭൂസംരക്ഷണ നിയമം ലംഘിച്ച് കയ്യേറിയതാണെന്ന ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ചത്.