തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഈ മാസം മാത്രം എലിപ്പനി സ്ഥിരീകരിച്ചത് 45 പേര്‍ക്കെന്നും, എലിപ്പനി മരണം സ്ഥിരീകരിച്ചത് 13 പേര്‍ക്കാണെന്നും 85 പേര്‍ രോഗലക്ഷണങ്ങളോടെ ഇതുവരെ മരണപ്പെട്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പ്രളയം നേരിട്ട സാഹചര്യത്തില്‍ ഏറെ പ്രതിസന്ധിയിലായ ആരോഗ്യ മേഖലയെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു എന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. പ്രളയ മേഖലകളില്‍ 244 താല്‍ക്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ സാധിച്ചുവെന്നും, 1038 പുതിയ ഡി എച്ച് എ മാരെയും ആശാവര്‍ക്കമാരെയും താല്‍ക്കാലികമായി നിയമിച്ചത് പ്രളയമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായമായെന്നും മന്ത്രി വ്യക്തമാക്കി.
എലിപ്പനി നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ഇപ്പോള്‍ തുടരുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മൂന്നാഴ്ച കൂടി തുടരുമെന്നും, നാലു കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിധി വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.