തിരുവനന്തപുരം: 200 താല്‍ക്കാലിക ആശുപത്രി പ്രളയബാധിത മേഖലകളില്‍ ഉടന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഹെല്‍ത്ത് സെന്ററുകള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നതാണ് ആദ്യം ചെയ്യുന്നത്. ചില പ്രത്യേക പദ്ധതികള്‍ പ്രളയക്കെടുതി നേരിടാന്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആളുകള്‍ക്ക് ഒ പി സേവനം ആവശ്യമായി വരുന്നതു കൊണ്ടാണ് 200 താല്‍ക്കാലിക ആശുപത്രി അനുവദിക്കന്നത് എന്ന് മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുകയും നശിച്ചു പോയ ഉപകരണങ്ങള്‍ പരിഹരിക്കുമെന്നും ഇതിനായി ഏകദേശം 150 കോടി വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.