തിരുവനന്തപുരം: നഴ്‌സുമാരും മാനേജ്‌മെന്റും തമ്മിലുള്ള പ്രശ്‌നത്തില്‍ വലയുന്നതു രോഗികളാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ.പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി മാനേജ്‌മെന്റിനേയും അംഗങ്ങളേയും ചര്‍ച്ചയ്ക്കു വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനോടകം ഒരു ചര്‍ച്ച നടന്നുവെങ്കിലും പ്രശ്‌നം ഒത്തു തീര്‍പ്പാക്കാന്‍ സാധിച്ചില്ല. ജനങ്ങള്‍ക്കു ലഭിക്കേണ്ട അവശ്യസേവനമാണ് മാനേജ്‌മെന്റും നഴ്‌സുമാരും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മുടങ്ങുന്നത്. ഇതു തുടരാന്‍ അനുവദിക്കില്ല. കളക്ടറുടെ നേതൃത്വത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ വകുപ്പിന്റെ കീഴില്‍ വരുന്ന പ്രശ്‌നമായതിനാലാണ് ഇതുവരെ ഇടപെടാത്തതെന്നും വകുപ്പ് ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.