കണ്ണൂര്‍: പനി ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുക എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.
കൊറോണ വൈറസ് ബാധയെന്ന് സംശയിച്ചതിനെ തുടര്‍ന്ന് കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞ യുവാവാണ് ഇന്നലെ മരണപ്പട്ടത്.
മലേഷ്യയില്‍നിന്ന് എത്തിയ ഇയാളെ പനി മൂലമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.രണ്ടാമത്തെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോ നാളെ രാവിലെയോ കിട്ടുമെന്നും മന്ത്രി പറഞ്ഞു. വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം കൂടി ലഭ്യമായാലേ വ്യക്തതവരു.