പാലക്കാട് : മുരുകന്റ മരണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മുരുകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുമ്പോള്‍ 15 വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നുവെന്നത് ശരിയല്ലന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ വെന്റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ വീഴ്ചയുണ്ടോ എന്ന് പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.