തിരുവനന്തപുരം: കെ കൃഷ്ണന്‍ കുട്ടി നാളെ ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. അതിനു മുമ്പായി പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി. തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി. തോമസിനെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലായിരുന്നു രാജി തീരുമാനം.