ഫ്‌ലോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി- 20 മല്‍സരത്തിനൊരുങ്ങി ഇന്ത്യന്‍ ടീം. ഇന്ന് രാത്രി എട്ടിന് ഫ്‌ലോറിഡയിലാണു മല്‍സരം. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാനു പകരം കെ.എല്‍.രാഹുല്‍ കളിക്കാനാണ് സാധ്യത.
വെസ്റ്റിന്‍ഡീസിനെതിരേ നാല് വിക്കറ്റിനാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങില്‍ ഇരു ടീമിന്റേയും പ്രകടനം മോശമായിരുന്നു എന്ന വിലയിരുത്തലാണുള്ളത്. പക്ഷേ മികച്ച പ്രകടനമാണ് ഇരു ടീമിലേയും ബോളര്‍മാര്‍ കാഴ്ചവച്ചത്.
ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 49 റണ്‍സ് സ്വന്തമാക്കിയ പൊള്ളാര്‍ഡിന്റെ കരുത്തില്‍ വെസ്റ്റിന്‍ഡീസ് നേടിയത് 9 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് മൂന്നാം ട്വന്റി- 20 മത്സരം. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മല്‍സരങ്ങളും കൂടി വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുന്നുണ്ട്.