സിപിഐയുടെ വിമര്‍ശനത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ. എം മാണി

MANI

കോട്ടയം: സിപിഐയുടെ വിമര്‍ശനത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.എം മാണി. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ അറിയാമെന്നും മാണി പ്രതികരിച്ചു.

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തിക്കൊണ്ട് മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് ആവില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനം. കേരള കോണ്‍ഗ്രസിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട. സി.പി.ഐ യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്നും കാനം പറഞ്ഞിരുന്നു.

Top