തിരുവനന്തപുരം: ബിജു രമേശിനെതിരായ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരമായി 10 കോടിരൂപ വേണ്ട 20 ലക്ഷം മതിയെന്ന് മുന്‍മന്ത്രി കെ.എം മാണി. ഇതുസംബന്ധിച്ച അപേക്ഷ മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
കോടതി ഫീസായി 15 ലക്ഷംരൂപ കെട്ടിവെക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മാണി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, ബാര്‍ കോഴക്കേസില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ശാസ്ത്രീയ തെളിവുകള്‍ക്കായി കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.
7 സാക്ഷികളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. 23 രേഖകളും വിജിലന്‍സ് ശേഖരിച്ചു. അന്വേഷണ പുരോഗതി അറിയിക്കാന്‍ കൂടുതല്‍ സമയം വിജിലന്‍സ് ചോദിച്ചു. അടുത്ത് മാസം 30ന് രകേസ് വീണ്ടും പരിഗണിക്കും.