k.m mani congrats pinarayi vijayan

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെഎം മാണി കൂടിക്കാഴ്ച്ച നടത്തി. മുഖ്യമന്ത്രിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നതായി മാണി അറിയിച്ചു.

കര്‍ഷകരുടെ പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി മാണി മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യപ്രതിജ്ഞയ്ക്ക് പങ്കെടുക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ മാണി തയ്യാറായില്ല.

അരലക്ഷത്തിലേറെ വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ 19 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

സെക്രട്ടേറിയറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം നാലിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

വേദിയിലും പുറത്തും സുരക്ഷക്കും ഗതാഗത ക്രമീകരണത്തിനുമായി 2000ത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ പിണറായി വിജയന്‍ മന്ത്രിമാരുടെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.

മൂന്നരയോടെ സത്യപ്രതിജ്ഞാവേദിയില്‍ പുതിയ മന്ത്രിമാരത്തെും. ഒരു മണിക്കൂറോളം നീളുന്ന ചടങ്ങ് കഴിഞ്ഞാലുടന്‍ മന്ത്രിസഭാംഗങ്ങള്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കുന്ന ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കും.

Top