കോട്ടയം : മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെ എം മാണി.
ഈ ആവശ്യം പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പെടെ മുന്നോക്കകാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും കെ എം മാണി വ്യക്തമാക്കി.