കോട്ടയം:കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയിലെ മുഖപ്രസംഗത്തെ തളളി കെഎം മാണി രംഗത്ത്. പാര്‍ട്ടിയുടെയോ തന്റെയോ അഭിപ്രായമല്ല പ്രതിച്ഛായയില്‍ വന്നത്.
പ്രതിച്ഛായ ഒരു സ്വതന്ത്യ വാരികയാണെന്നും അവര്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും അത് തന്റെയോ പാര്‍ട്ടിയുടെയോ അഭിപ്രായമായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കപട സൗഹാര്‍ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും കേരള കോണ്‍ഗ്രസ് മുഖപത്രം വിമര്‍ശനം ഉന്നയിച്ചിരുന്നു.
തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനും യുഡിഎഫില്‍ തളച്ചിടാനും ബാര്‍കോഴ ആരോപണം കെട്ടിച്ചമച്ചുവെന്ന ആരോപണവുമായി കെഎം മാണി രംഗത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടിപത്രം തന്നെ ഗുരുതര ആരോപണങ്ങളുമായി രംഗത്തു വന്നത്.
മുഖപ്രസംഗം വിവാദമായതോടെയാണ് വിശദീകരണവുമായി കെഎം മാണി തന്നെ രംഗത്തു എത്തിയത്.