കോട്ടയം: തനിക്ക് പകരം മന്ത്രി വരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനകാര്യ മന്ത്രി കെ.എം.മാണി.
ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും മന്ത്രി കെ.ബാബുവിനെതിരേ കേസെടുക്കാതിരിക്കുകയും ചെയ്തതില്‍ പരിഭവം ഇല്ലെന്നും മാണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആര്‍ക്കെങ്കിലും നന്മ വരുന്നതിലോ നല്ലതു വരുന്നതിലോ തനിക്ക് അസൂയയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് പറയുന്ന കത്തിന് പിതൃത്വം ഇല്ല. രമേശ് പറയുന്നു കത്തയച്ചില്ലെന്ന്. ഹൈക്കമാന്‍ഡ് പറയുന്നു കത്തയച്ചുവെന്ന്. ഈ കത്തിന്റെ കാര്യം ഇപ്പോള്‍ കമ്പിയില്ലാ കമ്പി പോലെയാണെന്നും മാണി പറഞ്ഞു.
കത്ത് സംബന്ധിച്ച വിഷയം യു.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല. കത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമാണ്. അതില്‍ താനോ കേരളാ കോണ്‍ഗ്രസോ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.